‘പേ​​സി​​ൽ’ തന്പി...

02:09 AM Apr 26, 2018 | Deepika.com
മും​​ബൈ: ബേ​​സി​​ൽ ത​​ന്പി​​യു​​ടെ പേ​​സി​​ന്‍റെ ക​​രു​​ത്ത് സീ​​സ​​ണി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ​​ത്ത​​ന്നെ വെ​​ളി​​പ്പെ​​ട്ടു. മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​നെ​​തി​​രേ സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദി​​നാ​​യി ഇ​​റ​​ങ്ങി​​യ മ​​ല​​യാ​​ളി പേ​​സ​​ർ, മ​​ത്സ​​ര​​ത്തി​​ലെ നി​​ർ​​ണാ​​യ​​ക വി​​ക്ക​​റ്റ് അ​​ട​​ക്കം ര​​ണ്ട് വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി. മ​​ത്സ​​ര​​ത്തി​​ൽ റ​​ഷീ​​ദ് ഖാ​​ൻ 11 റ​​ണ്‍​സി​​ന് ര​​ണ്ടും സി​​ദ്ധാ​​ർ​​ഥ് കൗ​​ൾ 23 റ​​ണ്‍​സി​​ന് മൂ​​ന്നും വി​​ക്ക​​റ്റു​​ക​​ൾ വീ​​ഴ്ത്തി​​യെ​​ങ്കി​​ലും നി​​ർ​​ണാ​​യ​​ക വി​​ക്ക​​റ്റ് ബേ​​സി​​ലി​​ന്‍റെ പ​​ന്തി​​ലാ​​ണ് വീ​​ണ​​ത്.

119 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​വു​​മാ​​യി ക്രീ​​സി​​ലെ​​ത്തി​​യ മും​​ബൈ, ഓ​​പ്പ​​ണ​​ർ സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വി​​ലൂ​​ടെ (38 പ​​ന്തി​​ൽ 34 റ​​ണ്‍​സ്) ജ​​യ​​ത്തി​​ലെ​​ത്താ​​മെ​​ന്ന് ഒ​​രു​​ ഘ​​ട്ട​​ത്തി​​ൽ സ്വ​​പ്നം ക​​ണ്ടി​​രു​​ന്നു. 14.4 ഓ​​വ​​റി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 77 എ​​ന്ന നി​​ല​​യി​​ൽ നി​​ൽ​​ക്കേ​​യാ​​ണ് യാ​​ദ​​വി​​നെ ബേ​​സി​​ൽ ത​​ന്പി റ​​ഷീ​​ദ് ഖാ​​ന്‍റെ കൈ​​ക​​ളി​​ൽ എ​​ത്തി​​ച്ച​​ത്. അ​​തോ​​ടെ ആ​​റി​​ന് 77ലേ​​ക്കു പ​​തി​​ച്ച മും​​ബൈ​​യു​​ടെ അ​​വ​​സാ​​ന വി​​ക്ക​​റ്റ് നേ​​ടി​​യ​​തും ബേ​​സി​​ൽ​​ത​​ന്നെ. മു​​സ്താ​​ഫി​​സു​​ർ റ​​ഹ്‌​മാ​​നെ (ഒ​​രു റ​​ണ്‍) ഹൂ​​ഡ​​യു​​ടെ കൈ​​ക​​ളി​​ൽ എ​​ത്തി​​ച്ച് ബേ​​സി​​ൽ മും​​ബൈ​​യു​​ടെ ഇ​​ന്നിം​​ഗ്സ് 87ൽ ​​അ​​വ​​സാ​​നി​​പ്പി​​ച്ചു. ഹൈ​​ദ​​രാ​​ബാ​​ദി​​ന് 31 റ​​ണ്‍​സ് ജ​​യം. മും​​ബൈ​​യു​​ടെ അ​​ഞ്ചാം തോ​​ൽ​​വി​​യും.

ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​റി​​നു പ​​ക​​ര​​മാ​​യാ​​ണ് ബേ​​സി​​ൽ ടീ​​മി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്. എ​​ന്നാ​​ൽ, 15-ാം ഓ​​വ​​ർ എ​​റി​​യാ​​നാ​​ണ് ബേ​​സി​​ലി​​നു ക്യാ​​പ്റ്റ​​ൻ കെ​​യ്ൻ വി​​ല്യം​​സ​​ണ്‍ പ​​ന്ത് ന​​ല്കി​​യ​​ത്. ല​​ഭി​​ച്ച അ​​വ​​സ​​രം മു​​ത​​ലാ​​ക്കി​​യ ബേ​​സി​​ൽ മും​​ബൈ ഇ​​ന്നിം​​ഗ്സി​​ലെ ടോ​​പ് സ്കോ​​റ​​റെ​​ത്ത​​ന്നെ വീ​​ഴ്ത്തി. 1.5 ഓ​​വ​​റി​​ൽ നാ​​ല് റ​​ണ്‍​സ് വ​​ഴ​​ങ്ങി ബേ​​സി​​ൽ ര​​ണ്ട് വി​​ക്ക​​റ്റും സ്വ​​ന്ത​​മാ​​ക്കി.

സ്കോ​​ർ: സ​​ണ്‍ റൈ​​സേ​​ഴ്സ് 18.4 ഓ​​വ​​റി​​ൽ 118. മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് 18.5 ഓ​​വ​​റി​​ൽ 87.