പുൽവാമ: കാഷ്മീരിൽ രാഷ്ട്രീയനേതാവിനെ ഗുലാം നബി പട്ടെയ്ലിനെ ഭീകരർ വെടിവച്ചു കൊന്നു. ആക്രമണത്തിൽ രണ്ടു പോലീസുകാർക്കു പരിക്കേറ്റു. പുൽവാമ ജില്ലയിലെ രാജ്പോറ ചൗക്കിലായിരുന്നു ഭീകരരുടെ ആക്രമണമുണ്ടായത്.
പട്ടെയ്ൽ ഏതു രാഷ്ട്രീയ പാർട്ടിക്കാരനാണെന്നതിൽ തർക്കം മുറുകി. കോൺഗ്രസ്, പിഡിപി പാർട്ടികളാണു തർക്കത്തിലുള്ളത്. 2002ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ ഗുലാം നബി പട്ടെയ്ൽ മത്സരിച്ചിരുന്നു. 2008ൽ ഇദ്ദേഹം പിഡിപിയിലേക്കു മാറി. 2014ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ല.