വാഷിംഗ്ടൺ ഡിസി: ആഗോള സാന്പത്തികവളർച്ചയ്ക്കു ഭീഷണിയായ സങ്കുചിത ദേശീയതയും ഒറ്റപ്പെടലും ഉപേക്ഷിക്കാൻ യുഎസ് തയാറാവണമെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ.
യുഎസ് പര്യടനത്തിനു സമാപനം കുറിച്ച് കോൺഗ്രസിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്തു നടത്തിയ ഇംഗ്ലീഷ് പ്രസംഗത്തിലാണു മക്രോൺ ഈ ആഹ്വാനം നടത്തിയത്.
ആഗോള ലോകക്രമത്തിൽനിന്നു മാറിനിന്ന് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രലോഭനം ഉണ്ടായേക്കാം. എന്നാൽ ഇതു പ്രയോജനം ചെയ്യില്ല.
ബഹുസ്വരത യുഎസിന്റെ കണ്ടുപിടിത്തമാണ്. ഇതു നിലനിർത്താനും നവമായി ആവിഷ്കരിക്കാനും യുഎസ് തന്നെ മുന്നോട്ടുവരണമെന്നു മക്രോൺ പറഞ്ഞു.
സ്വാതന്ത്ര്യം, സഹിഷ്ണുത, തുല്യഅവകാശം എന്നീ തത്വങ്ങളുടെ അടിസ്ഥാനത്തിൽ പടുത്തുയർത്തിയ യുഎസ്- ഫ്രാ ൻസ് ബന്ധം തകർക്കാനാവാത്തതാണെന്നും മക്രോൺ ഒാർമിപ്പിച്ചു.
കോൺഗ്രസ് അംഗങ്ങൾ ഹർഷാരവത്തോടെയാണു മക്രോണിനെ എതിരേറ്റത്.
ചൊവ്വാഴ്ച ട്രംപുമായി മക്രോൺ കൂടിക്കാഴ്ച നടത്തി. ഇറാൻ ആണവ പ്രശ്നവും സിറിയൻ പ്രശ്നവും ചർച്ചാവിഷയമായി.