+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോരഖ്പുർ ദുരന്തം: എട്ടു മാസത്തിനുശേഷം ഡോ. കഫീൽ ഖാന് ജാമ്യം

അ​​ലാ​​ഹ​​ബാ​​ദ്: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് ഗോ​​ര​​ഖ്പു​​രി​​ലെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ഴു​​പ​​തോ​​ളം കു​​ട്ടി​​ക​​ൾ മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ൽ പ്ര​​തി​​ചേ​​ർ​​ക്ക​​പ്പെ​​ട്ട
ഗോരഖ്പുർ ദുരന്തം:  എട്ടു മാസത്തിനുശേഷം ഡോ. കഫീൽ ഖാന് ജാമ്യം
അ​​ലാ​​ഹ​​ബാ​​ദ്: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് ഗോ​​ര​​ഖ്പു​​രി​​ലെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ഴു​​പ​​തോ​​ളം കു​​ട്ടി​​ക​​ൾ മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ൽ പ്ര​​തി​​ചേ​​ർ​​ക്ക​​പ്പെ​​ട്ട ഡോ​​ക്ട​​ർ ക​​ഫീ​​ൽ ഖാ​​ന് എ​​ട്ടു​​മാ​​സ​​ത്തി​​നു ശേ​​ഷം ജാ​​മ്യം ല​​ഭി​​ച്ചു. അ​​ലാ​​ഹാ​​ബാ​​ദ് ഹൈ​​ക്കോ​​ട​​തി​​യാ​​ണു ജാ​​മ്യം അ​​നു​​വ​​ദി​​ച്ച​​ത്. മ​​സ്തി​​ഷ്ക​​വീ​​ക്കം ബാ​​ധി​​ച്ച​​വ​​രെ പ്ര​​വേ​​ശി​​പ്പി​​ച്ചി​​രു​​ന്ന വാ​​ർ​​ഡി​​ന്‍റെ നോ​​ഡ​​ൽ ഓ​​ഫീ​​സ​​റാ​​യി​​രു​​ന്നു ഡോ. ​​ഖാ​​ൻ. സ്വ​​ന്തം കൈ​​യി​​ൽ​​നി​​ന്ന് പ​​ണ​​മെ​​ടു​​ത്ത് ഡോ​​ക്ട​​ർ ഖാ​​ൻ ഓ​​ക്സി​​ജ​​ൻ സി​​ലി​​ണ്ട​​റു​​ക​​ൾ വാ​​ങ്ങി​​യ​​ത് ഏ​​റെ ച​​ർ​​ച്ച​​യാ​​യി​​രു​​ന്നു.

ഓ​​ഗ​​സ്റ്റ് 10 മു​​ത​​ൽ 14 വ​​രെ എ​​ഴു​​പ​​തോ​​ളം കു​​ട്ടി​​ക​​ളാ​​ണു മ​​രി​​ച്ച​​ത്. ഇ​​തി​​ൽ മു​​പ്പ​​തോ​​ളം പേ​​ർ ഓ​​ക്സി​​ജ​​ൻ കി​​ട്ടാ​​തെ​​യാ​​ണു മ​​രി​​ച്ച​​ത്. ഇ​​തി​​ന്‍റെ പേ​​രി​​ൽ ഖാ​​നെ നോ​​ഡ​​ൽ ഓ​​ഫീ​​സ​​ർ പ​​ദ​​വി​​യി​​ൽ​​നി​​ന്നു നീ​​ക്കി. തുടർന്നു കേസെ ടുക്കുകയായിരുന്നു.