ഐസോൾ: മിസോറാമിൽ മിസോ നാഷണൽ ഫ്രണ്ടിനെതിരേ കോൺഗ്രസും ബിജെപിയും സഖ്യമുണ്ടാക്കിയതു കൗതുകമായി.
ചക്മ ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിൽ(സിഎഡിസി) ഭരണം പിടിക്കാനാണു കോൺഗ്രസും ബിജെപിയും സഖ്യത്തിലായത്. ഇരുപതംഗ സിഎഡിസിയിൽ കോൺഗ്രസിന് ആറും ബിജെപിക്ക് അഞ്ചും അംഗങ്ങളാണുള്ളത്. മിസോ നാഷണൽ ഫ്രണ്ട്(എംഎൻഎഫ്) എട്ടു സീറ്റോടെ വലിയ ഒറ്റക്കക്ഷിയായി. ഒരു സീറ്റിലെ തെരഞ്ഞെടുപ്പ് മിസോറാം ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.