ന്യൂഡൽഹി: തെലുങ്കാനയിലെ മുതിർന്ന ബിജെപി നേതാവ് നാഗം ജനാർദൻ റെഡ്ഢിയും അനുയായികളും കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ഇവർ കോൺഗ്രസിൽ ചേർന്നത്. ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗമായ നാഗം ജനാർദൻ റെഡ്ഢി മുന്പു ടിഡിപിയിലും പ്രവർത്തിച്ചിട്ടുണ്ട്. ആന്ധ്രയിലെ മുൻ മന്ത്രിയാണ് ഇദ്ദേഹം.