ന്യൂഡൽഹി: പത്രപ്രവർത്തകർക്കിടയിലെ അത്യപൂർവ പ്രതിഭകളും ധീരരും ആയിരുന്നു അടുത്തിടെ അന്തരിച്ച എസ്. നിഹാൽ സിംഗും ടി.വി.ആർ ഷേണായിയും എന്ന് മുതിർന്ന മാധ്യമപ്രവർത്തകർ. ഇരുവരും ഇന്ത്യയിലെ പത്രപ്രവർത്തകർക്കാകെ മാതൃകയായിരുന്നുവെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ നടന്ന സമ്മേളനം അനുസ്മരിച്ചു.
നിഹാൽ സിംഗിന്റെയും ടി.വി.ആർ ഷേണായിയുടെയും സ്മരണ നിലനിർത്തുന്നതിന് ഡൽഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ പുതിയ ലൈബ്രറി ആരംഭിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് സമ്മേളനത്തിൽ അധ്യക്ഷനായിരുന്ന പ്രസ് ക്ലബ് പ്രസിഡന്റ് ഗൗതം ലാഹിരി അറിയിച്ചു.
സെക്രട്ടറി ജനറൽ വിനയ് കുമാർ, മുതിർന്ന പത്രപ്രവർത്തകരായ വിനോദ് ശർമ, ബാലചന്ദ്രൻ, സതീഷ് ജേക്കബ്, പരണ്ജോയി ഗുഹ താക്കുർത്ത, സ്മിത ഗുപ്ത, ആനന്ദ് സഹായി, ജോർജ് കള്ളിവയലിൽ, മഹേന്ദ്ര വേദ്, സുജാത ഷേണായി തുടങ്ങിയവർ പ്രസംഗിച്ചു.