റിയാദ്: സിനിമയ്ക്കു പിന്നാലെ സൗദികൾക്കു രസിക്കാനായി വിനോദനഗരവും എത്തുന്നു. റിയാദിനടുത്ത് ക്വിദ്ദിയയിൽ 334 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയിലാണു വിനോദനഗരം നിർമിക്കുക. നിർമാണോദ്ഘാടനം സൽമാൻ രാജാവ് ഇന്ന് നിർവഹിക്കും. തീം പാർക്കുകളും സഫാരി പാർക്കുകളും എല്ലാം നഗരത്തിൽ ഉണ്ടാകും. കിരീടാവകാശി മുഹമ്മദ് രാജകുമാരന്റെ പദ്ധതിയാണ് ഇതും എന്നു റിപ്പോർട്ട് ചെയ്യപ്പെടുന്നു.
എണ്ണയിൽനിന്നുള്ള വരുമാനം കുറയുന്ന സാഹചര്യത്തിൽ മറ്റു മാർഗങ്ങളിലൂടെ പണം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗംകൂടിയാണിത്. സിനിമ കാണാനും അമ്യൂസ്മെന്റ് പാർക്കുകൾ സന്ദർശിക്കാനും സൗദികൾ ദുബായിലും ബഹ്റൈനിലുമൊക്കെയാണു പോകുന്നത്. മൂന്നര പതിറ്റാണ്ടിനു ശേഷം കഴിഞ്ഞയാഴ്ച സൗദിയിൽ വാണിജ്യ സിനിമാ പ്രദർശനം ആരംഭിച്ചിരുന്നു.