നാഗ്പുർ: കോട്ടയം ക്നാനായ അതിരൂപതയിൽനിന്നുള്ള ആദ്യ ആർച്ച്ബിഷപ്പായ ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങരയ്ക്കു കോട്ടയം അതിരൂപതയുടെ ആദരം. കോട്ടയം ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട്, സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ എന്നിവർക്കൊപ്പം വൈദിക, സന്യസ്ത, അല്മായ പ്രതിനിധികൾ കബറടക്കത്തിൽ പങ്കെടുത്ത് അന്തിമോപചാരമർപ്പിച്ചു.
മാർ മാത്യു മൂലക്കാട്ടും മാർ ജോസഫ് പണ്ടാരശേരിയും അനുശോചനപ്രസംഗം നടത്തി. വിവിധ സംസ്ഥാനങ്ങളിൽനിന്നു കോട്ടയം അതിരൂപതാംഗങ്ങളായ ഒട്ടേറെ വൈദികരും കന്യാസ്ത്രീകളും നാഗ്പുരിലെത്തിയിരുന്നു.
മാർ വിരുത്തക്കുളങ്ങരയുടെ മാതൃഇടവകയായ കല്ലറ പുത്തൻപള്ളിയിൽനിന്നു കുടുംബാംഗങ്ങളും ഇടവക പ്രതിനിധികളും പങ്കുചേർന്നു.