ചെന്നൈ: കാവേരി നദീജല തര്‍ക്കത്തില്‍ സുപ്രീംകോടതിയുടെ ഉത്തരവു പാലിക്കാത്ത നടപടിക്കെതിരേ തമിഴ്നാട്ടില്‍ പ്രതിപക്ഷ കക്ഷികളുടെ മനുഷ്യച്ചങ്ങല. കാവേരി മാനേജ്മെന്റ് ബോര്‍ഡും (സിഎംബി), കാവേരി വാട്ടര്‍ റെഗുലേറ്ററി കമ്മിറ്റിയും (സിഡബ്ല്യുആര്‍സി) രൂപീകരിക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം നടപ്പിലാക്കാത്തതിനെതിരേയാണ് ഡിഎംകെയുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങലയൊരുക്കിയത്.
നദീജല തര്‍ക്കം സംബന്ധിച്ച വ്യവസ്ഥകളിലെ വ്യക്തത അന്വേഷിച്ച് കേന്ദ്രവും അധികാരത്തിന്റെ തണലില്‍ കാഴ്ചക്കാരനായി നിശബ്ദത പാലിച്ച് സംസ്ഥാനവും പെരുമാറുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
ഡിഎംകെയ്ക്കൊപ്പം കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, എംഡിഎംകെ, വിസികെ, സിപിഐ, സിപിഎം, ദ്രാവിഡര്‍ കഴകം, മനിതനേയ മക്കള്‍ കക്ഷി എന്നീ പാര്‍ട്ടികള്‍ മനുഷ്യച്ചങ്ങലയില്‍ കൈകോര്‍ത്തു.