ലണ്ടൻ: ബ്രിട്ടനിലെ വില്യം രാജകുമാരനും ഭാര്യ കെയ്റ്റ് മിഡിൽട്ടണിനും മൂന്നാമത്തെ കുഞ്ഞ് പിറന്നു. ആൺകുഞ്ഞും അമ്മയും സുഖമായി ഇരിക്കുന്നതായി കൊട്ടാരം വൃത്തങ്ങൾ അറിയിച്ചു.
എലിസബത്ത് രാജ്ഞിയുടെ പേരക്കുട്ടികൾക്കുണ്ടാകുന്ന ആറാമത്തെ കുഞ്ഞാണിത്. കിരീടാവകാശികളിൽ അഞ്ചാം സ്ഥാനിയും. വില്യമിന്റെ അനുജൻ ഹാരി കിരീടാവകാശ സ്ഥാനത്തിൽ ആറാം സ്ഥാനത്തായി.
രാജ്ഞിയുടെ മകൻ ചാൾസ്, ചാൾസിന്റെ മകൻ വില്യം, വില്യമിന്റെ മക്കളായ ജോർജ്(നാല്), ഷാർലെറ്റ് എന്നിവർക്കുശേഷം പുതിയ കുഞ്ഞാണ് കിരീടാവകാശി.