റയോ ഡി ഷാനെറോ: ബ്രസീലിയൻ സൂപ്പർ ഫുട്ബോളർ നെയ്മറോട് ഫ്രഞ്ച് ക്ലബായ പിഎസ്ജി വിട്ട് റയലിൽ ചേരാൻ റിവാൾഡോ. നിലവിൽ പരിക്കുപറ്റിയതിനെത്തുടർന്ന് ചികിത്സയിലാണ് ബ്രസീലിയൻ സൂപ്പർതാരം.
നിലവിൽ ലോകത്തെ മികച്ച താരങ്ങളിൽ ഒരാളാണ് നെയ്മർ. പക്ഷേ, ഫ്രഞ്ച് ഫുട്ബോളിൽ നിന്നിട്ടു കാര്യമില്ല. പിഎസ്ജി എന്നും ചാന്പ്യൻമാരായിരിക്കും. പക്ഷേ, പ്രതിഭയുടെ മാറ്റുരയ്ക്കൽ അവിടെ നിന്നാൽ സാധിക്കില്ല. അതിന് റയലിലോ ബാഴ്സയിലോ കളിക്കണം. ബാഴ്സയിലേക്കുള്ള മടക്കം സങ്കീർണമായിരിക്കുമെന്നറിയാം. പക്ഷേ, അദ്ദേഹത്തിന് റയലിനെ തെരഞ്ഞെടുക്കാം. റിവാൾഡോ പറഞ്ഞു.
സ്പാനിഷ് ക്ലബുകളിൽ കളിക്കുന്പോൾ ലഭിക്കുന്ന കരിയർ വളർച്ച അദ്ദേഹത്തിന് ഫ്രഞ്ച് ക്ലബിൽ നിന്നു ലഭിക്കില്ലെന്നും റിവാൾഡോ കൂട്ടിച്ചേർത്തു. ബാഴ്സലോണയിൽ നിന്ന് റിക്കാർഡ് തുകയ്ക്കാണ് നെയ്മറെ പിഎസ്ജി റാഞ്ചിയത്. പാദത്തിലെ എല്ലിനുണ്ടായ പൊട്ടലിന് ബ്രസീലിൽ ചികിത്സയിലാണ് താരമിപ്പോൾ. ലോകകപ്പ് തുടങ്ങാൻ ഒരു മാസം മാത്രം ബാക്കിയിരിക്കെ നെയ്മറിന്റെ പരിക്ക് ബ്രസീലിയൻ ആരാധകരം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
നെയ്മറോട് പിഎസ്ജി വിടാൻ റിവാൾഡോയുടെ ഉപദേശം
12:59 AM Apr 24, 2018 | Deepika.com