പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്മാരായ പിഎസ്ജിക്ക് നേരിയ ജയം. ഏകപക്ഷീയമായ ഒരു ഗോളിന് പിഎസ്ജി ബോര്‍ഡോയെ പരാജയപ്പെടുത്തി. ജിയോവനി ലൊ തെല്സോയുടെ ഗോളിലാണ് ചാമ്പ്യന്മാരുടെ ജയം.
കഴിഞ്ഞയാഴ്ച മോണക്കോയെ 7-1ന് തകര്‍ത്താണ് പാരീസ് ടീം കിരീടം ഉയര്‍ത്തിയത്. എന്നാല്‍ ബോര്‍ഡോയ്ക്കെതിരേ ഈ പ്രകടനം ആവര്‍ത്തിക്കാനായില്ല. ലീഗ് വണ്ണില്‍ കഴിഞ്ഞ 12 കളിയില്‍ പിഎസ്ജിയുടെ 11-ാമത്തെ ജയമാണിത്. മികച്ച രക്ഷപ്പെടുത്തലുകള്‍ നടത്തിയ പിഎസ്ജി ഗോള്‍കീപ്പര്‍ അല്‍ഫോന്‍സ് അറോലയുടെ പ്രകടനമാണ് ചാമ്പ്യന്മാര്ക്ക് ജയമൊരുക്കിയത്. 76-ാം മിനിറ്റിലാണ് വിജയഗോള്‍ പിറന്നത്.
പിഎസ്ജിക്കു ജയം
12:59 AM Apr 24, 2018 | Deepika.com