ഹൈദരാബാദ്: സംസ്ഥാനത്തു കസ്റ്റഡി മരണത്തില്‍ പ്രതികളായി പോലീസുകാര്‍ അറസ്റ്റിലായ വിവാദം കത്തിനിൽക്കുന്പോഴും കേരളം ക്രമസമാധാനത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച മാതൃകയാണെന്നു സമര്‍ഥിച്ചു മുഖ്യമന്ത്രി പിണറായി വിജയന്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണു പിണറായി സ്വന്തം സംസ്ഥാനത്തെ വിവിധ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞത്.
സ്ത്രീകളുടെ സുരക്ഷയ്ക്കായി പിങ്ക് പട്രോളിംഗ് ഏര്‍പ്പെടുത്തി, ഭിന്നലിംഗക്കാരുടെ അവകാശസംരക്ഷണം ഉറപ്പു വരുത്തി, കാര്‍ഷിക ഉത്പാദനം വര്‍ധിച്ചു. പൊതുവിദ്യാഭ്യാസ രംഗത്തു മുന്നേറി എന്നിങ്ങനെ നേട്ടങ്ങളുടെ പട്ടികയില്‍ കൊച്ചി മെട്രോയും ചൂണ്ടിക്കാട്ടിയാണു തെലുങ്കാനയില്‍ പിണറായി സ്വന്തം സംസ്ഥാനത്തെ പുകഴ്ത്തിയത്. ബിജെപിയെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടിയാണു പിണറായി ഇംഗ്ലീഷിൽ പ്രസംഗിച്ചത്. തത്സമയ തെലുങ്ക് പരിഭാഷയും ഉണ്ടായിരുന്നു.