ഹൈദരാബാദ്: സിപിഎമ്മിനുള്ളില്‍ ഭിന്നതയുണ്ടെന്നു പ്രചരിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടെന്നു സീതാറാം യെച്ചൂരി. 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കുമ്പോള്‍ സിപിഎം ഒറ്റക്കെട്ടാണെന്ന സന്ദേശമാണു നല്‍കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ വിശാല ചര്‍ച്ച നടന്നു. രാഷ്ട്രീയ നിലപാടുകള്‍ ഉള്‍പ്പെടെ സുപ്രധാന തീരുമാനങ്ങള്‍ എടുത്തു.
ആര്‍എസ്എസും ബിജെപിയും രാജ്യത്തിനു മേല്‍ ഉയര്‍ത്തുന്ന ഭീഷണികളെ മറികടക്കാന്‍ പാര്‍ട്ടി സുസജ്ജവും ശക്തവുമാണ്. ഭരണവര്‍ഗം അടിച്ചേല്‍പ്പിക്കുന്ന നയങ്ങള്‍ക്കെതിരേ വിശാലമായ ചെറുത്തു നില്പ്പുകള് നടത്തുകയെന്നാണ് പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം. ബിജെപിയെ പരാജയപ്പെടുത്തുക എന്നതുതന്നെയാണു പ്രധാന ലക്ഷ്യം. ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നടന്ന പൊതു സമ്മേളനത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു യെച്ചൂരി. തലസ്ഥാനമായ ഡല്‍ഹിയിലെ പോലെ അല്ല. ഈ മണ്ണില്‍നിന്നു തനിക്കു തെലുങ്ക് സംസാരിക്കാനുള്ള അവകാശമുണ്ടെന്നു പറഞ്ഞാണു യെച്ചൂരി പ്രസംഗം ആരംഭിച്ചത്.