മുസാഫർനഗർ: മരുന്നുവാങ്ങാനായി ആശുപത്രിയിൽപോയ പതിമൂന്നുകാരിയെ ഡോക്ടർ മൂന്നുദിവസം കെട്ടിയിട്ടു മാനഭംഗപ്പെടുത്തിയതായി പരാതി. പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിൽ ഡോക്ടർ സോനു വർമയെ പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രി പൂട്ടി സീൽ ചെയ്തു. പെൺകുട്ടിക്കു മയക്കുമരുന്നു നല്കി ബോധം കെടുത്തിയശേഷമാണു പീഡിപ്പിച്ചതെന്നു സർക്കിൾ ഓഫീസർ എസ്.കെ.എസ്. പ്രതാപ് പറഞ്ഞു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി.