മനാഗ്വ: സർക്കാർ വിരുദ്ധ സമരം റിപ്പോർട്ടു ചെയ്യുന്നതിനിടിയിൽ നിക്കരാഗ്വൻ റിപ്പോർട്ടർ വെടിയേറ്റു മരിച്ചു. ബ്ലൂഫീൽഡ്സ് ടൗണിലെ തകരാറിലായ എടിഎമ്മിന്റെ വിവരം ഫേസ് ബുക്കിൽ ലൈവായി നൽകുന്പോഴാണ് ഏഞ്ചൽ ഗഹോനയ്ക്കു വെടിയേറ്റത്. കാമറാമാനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. വെടിയേറ്റതോടെ കമന്ററി നിലച്ചു. കൈയിൽ സെൽഫോണുമായി കെട്ടിടത്തിന്റെ പടികളിൽ ഗഹോന വീണുകിടക്കുന്നതും സമീപത്തേക്ക് ആളുകൾ ഓടിക്കൂടുന്നതും വീഡിയോയിലുണ്ട്.
പെൻഷൻ കുറയ്ക്കാനും ജീവനക്കാർ അടയ്ക്കേണ്ട വിഹിതം വർധിപ്പിക്കാനും ലക്ഷ്യമിട്ട് നിക്കരാഗ്വൻ സർക്കാർ കൊണ്ടുവന്ന പരിഷ്കാരത്തിനെതിരേ ജനരോഷം വർധിക്കുകയാണ്. ബുധനാഴ്ചയ്ക്കുശേഷം നിക്കരാഗ്വയിൽ വിവിധ സ്ഥലങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി. മധ്യ അമേരിക്കൻ രാജ്യമായ നിക്കരാഗ്വയിലെ സ്ഥിതിഗതികളിൽ ഫ്രാൻസിസ് മാർപാപ്പ ഉത്ക്കണ്ഠ പ്രകടിപ്പിച്ചു.