ഗോകുലം എഫ്സിക്കു ജയം
01:10 AM Apr 23, 2018 | Deepika.com
കോഴിക്കോട്: കേരള പ്രീമിയര്‍ ലീഗില്‍ ഹോം മത്സരത്തില്‍ ഐ ലീഗ് ടീമായ ഗോകുലം എഫ്സിക്ക് ജയം. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് എഫ്സി കേരളയെ ഗോകുലം പരാജയപ്പെടുത്തിയത്. 39-ാം മിനിറ്റില്‍ വി.പി. സുഹൈർ ഗോകുലത്തെ മുന്നിലെത്തിച്ചു. 43-ാം മിനിറ്റില്‍ മുഡെ മ്യൂസ രണ്ടാം ഗോള്‍ കുറിച്ചു. രണ്ടാംപകുതിയില്‍ മുഡെ മൂസ ഗോകുലത്തിന് മൂന്നാം ഗോൾ നല്കി. 89-ാം മിനിറ്റില്‍ എഫ്സി കേരള പര്മീന്ദറിലൂടെ ഒരണ്ണം മടക്കി. എന്നാല്‍ അധികസമയത്ത് സുഹൈറിന്റെ രണ്ടാം ഗോളിൽ ഗോകുലം നാല് ഗോൾ പൂർത്തിയാക്കി.