ബാസ്കറ്റ്ബോള്‍: കോട്ടയവും തൃശൂരും കിരീടം നിലനിര്‍ത്തി
01:10 AM Apr 23, 2018 | Deepika.com
പുനലൂര്‍: 42-മത് സംസ്ഥാന ജൂണിയര്‍ ബാസ്കറ്റ്ബോള്‍ കിരീ ടം കോട്ടയവും തൃശൂരും നില നിർത്തി. പെൺകുട്ടികളുടെ ഫൈനലില്‍ തൃശൂര്‍ 89-84ന് തിരുവനന്തപുരത്തെ തോല്‍പ്പിച്ചു. ആൺകുട്ടികൾ 77-35ന് ഇടുക്കി യെ തോല്്പിച്ചു. ആണ്‍കുട്ടികളുടെ വെങ്കല മെഡല്‍ പത്തനംതിട്ടയും പെണ്‍കുട്ടികളുടെ വെങ്കലം കണ്ണൂരും സ്വന്തമാക്കി. പത്തനംതിട്ട 73-61ന് എറണാകുളത്തെയും കണ്ണൂര്‍ 68-42ന് കോഴിക്കോടിനെയും പരാജയപ്പെടുത്തി.