മുംബൈ: മഹാരാഷ്ട്രയിൽ ഗഡ്ചിരോലി ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഗഡ്ചിരോലി പോലീസിന്റെ മാവോയിസ്റ്റ് വേട്ടയ്ക്കുള്ള സംഘമായ സി-60 കമാൻഡോകളാണു മാവോയിസ്റ്റുകളെ വധിച്ചത്.
ഛത്തീസ്ഗഡ് അതിർത്തിയിലുള്ള കാസനാസുർ വനത്തിൽ ഇന്നലെ രാവിലെയായിരുന്നു ഏറ്റുമുട്ടൽ. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ സായിനാഥ്, സയ്ന്യു എന്നീ കമാൻഡർമാരും ഉൾപ്പെടുന്നു. 12 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തെന്നും സുരക്ഷാ സേനയുടെ ഭാഗത്ത് ആർക്കും കാര്യമായ പരിക്കില്ലെന്നും ഡിജിപി സതീഷ് മാഥുർ പറഞ്ഞു.