റായ്ബറേലി: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ യോഗസ്ഥലത്തു വേദിയിൽ തീപടർന്നത് പരിഭ്രാന്തിപരത്തി. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലാണു സംഭവം. ഉടൻതന്നെ തീ അണയ്ക്കാനായി. ഷോർട്ട്സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നു കരുതുന്നു.
സംഭവം നടക്കുമ്പോൾ അമിത് ഷായും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വേദിയിലുണ്ടായിരുന്നു. സംസ്ഥാന ബിജെപി അധ്യക്ഷൻ മഹേന്ദ്രനാഥ് പാണ്ഡെ പ്രവർത്തകരെ സംബോധന ചെയ്തു പ്രസംഗിക്കുന്നതിനിടെയാണ് തീയും പുകയും ശ്രദ്ധയിൽപെട്ടത്. ഇതോടെ യോഗനടപടി അൽപസമയം നിർത്തിവയ്ക്കേണ്ടിവന്നു.