ന്യൂഡല്‍ഹി: ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കു നാലു മെഡലുകള്‍ സമ്മാനിച്ച മാണിക ബത്രയെ അര്‍ജുന അവാര്‍ഡിനായി ടേബിള്‍ ടെന്നീസ് ഫെഡറേഷന് ഓഫ് ഇന്ത്യ ശിപാര്‍ശ ചെയ്തു.
ഗോള്‍ഡ് കോസ്റ്റില്‍ ബത്രയുടെ കരുത്തില്‍ ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി വനിത ടീം ഇനത്തില്‍ സ്വര്‍ണം നേടി. ലോക നാലാം നമ്പര്‍ സിംഗപ്പുരിന്റെ ഫെംഗ് ടിയാന്വീയെ രണ്ടു തവണയാണ് ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്. ഇതിനുശേഷം സിംഗിള്‍സ് സ്വര്‍ണവും ബത്ര നേടി. വനിത ഡബിള്‍സില്‍ വെള്ളിയും മിക്സഡ് ഡബിള്‍സില്‍ വെങ്കലവുമായി നാലു മെഡലുകളാണ് ബത്ര സ്വന്തമാക്കിയത്.
ഗോള്‍ഡ് കോസ്റ്റില്‍ ഗംഭീര പ്രകടനം നടത്തിയ ബത്രയുടെ പേര് അവാര്‍ഡിനായി നിര്‍ദേശിച്ചിട്ടുണ്ടെന്നും ആ പേര് തള്ളിക്കളായാന്‍ സര്‍ക്കാരിനാവില്ലെന്നും ടിടിഎഫ്ഐ അധികൃതര്‍ അറിയിച്ചു. സ്വീഡനില്‍ ഈ മാസം 29ന് ആരംഭിക്കുന്ന ലോക ടീം ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കത്തിലാണ് ഈ ഇരുപത്തിരണ്ടുകാരി.
മാണിക ബത്രയ്ക്കു അര്‍ജുന അവാര്‍ഡിനു ശിപാര്‍ശ
12:40 AM Apr 22, 2018 | Deepika.com