പുനലൂര്‍: 42-ാമത് സംസ്ഥാന ജൂണിയര്‍ ബാസ്കറ്റ്ബോളില്‍ പെണ്‍കുട്ടികളില്‍ തൃശൂര്‍ ഫൈനലില്‍. ആവേശം നിറഞ്ഞ സെമിയിൽ കണ്ണൂരിനെ 66-64ന് പരാജയപ്പെടുത്തിയാണ് തൃശൂര്‍ ഫൈനലിലെത്തിയത്. ഒരു ഘട്ടത്തില്‍ തൃശൂര്‍ 32-23ന് പിന്നിലായിരുന്നു.
വനിത ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ കണ്ണൂര്‍ 64-53 കോട്ടയത്തെയും കോഴിക്കോട് 71-63ന് ആലപ്പുഴയെയും പരാജയപ്പെടുത്തി. ആണ്‍കുട്ടികളുടെ ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ എറണാകുളം 69-65ന് ആലപ്പുഴയെയും പത്തനംതിട്ട 50-27ന് കോഴിക്കോടിനെയും ഇടുക്കി 65-60ന് തിരുവനന്തപുരത്തെയും പരാജയപ്പെടുത്തി. സെമിയില്‍ കോട്ടയത്തിന്റെ എതിരാളികള്‍ എറണാകുളവും പത്തനംതിട്ടയുടേത് ഇടുക്കിയുമാണ്.
ബാസ്കറ്റ്ബോള്‍: തൃശൂര്‍ ഫൈനലില്‍
12:40 AM Apr 22, 2018 | Deepika.com