ചണ്ഡിഗഡ്: പഞ്ചാബിൽ ഒന്പതു പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒ.പി. സോണി, റാണാ ഗുർമീത് സോഥി, സുഖ്ജിന്ദർ രൺഥാവ, ഗുരുപ്രീത് കാംഗർ, സുഖ്ബിന്ദർ സർക്കാരിയ, ബൽബീർ സിദ്ദു, വിജയ് ഇന്ദർ സിംഗ്ല, സുന്ദർ ശ്യാം അറോറ, ഭരത് ഭൂൺ ആഷു എന്നിവരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർ. സഹമന്ത്രിമാരായ അരുണ ചൗധരി, റാസിയ സുൽത്താന എന്നിവരെ കാബിനറ്റ് മന്ത്രിമാരാക്കി.