ലണ്ടൻ: സാങ്കേതിക സഹകരണത്തിനുള്ള കോമൺവെൽത്ത് നിധിയിലേക്കുള്ള ഇന്ത്യയുടെ വിഹിതം ഇരട്ടിയാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കോമൺവെൽത്തിലെ ചെറിയ ദ്വീപ് രാജ്യങ്ങളുടെ വികസനത്തിനു കൂടുതൽ സഹായം നൽകണമെന്നും പ്രധാനമന്ത്രി ലണ്ടനിൽ നടക്കുന്ന കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ യോഗത്തിൽ (ചോഗം) പറഞ്ഞു. അതേസമയം എത്ര തുകയാണിതെന്ന് സൂചന അദ്ദേഹം നൽകിയില്ല.