കോട്ടയം: വിദഗ്ധപരിശീനലത്തിനായി സ്പോട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ കേരളത്തിലെ ഏക വനിത ഫുട്ബോള്‍ പരിശീലകനായ ജോമോന് ജേക്കബ് അമേരിക്കയിലേക്ക്.
അമേരിക്കയിലെ യുണൈറ്റഡ് സോക്കര്‍ ലീഗിലെ ക്ലബ്ബായ റൗഡീസ് സോക്കര്‍ ക്ലബ്ബിലും വെസ്ലി ചാപ്പല്‍ സോക്കര്‍ ക്ലബ്ബിലുമായി ഒരു വര്‍ഷത്തെ പരിശീലനത്തിനാണ് ജോമോന് അവസരം ലഭിച്ചിരിക്കുന്നത്. ഫ്ളോറിഡയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് റൗഡീസ് സോക്കര്‍ ക്ലബ്ബിന്റെ ആസ്ഥാനം. ഫ്ളോറിഡയിലാണ് വെസ്ലി ചാപ്പല്‍ സോക്കര്‍ ക്ലബും. അമേരിക്കയില്‍ നടക്കുന്ന പരിശീലനത്തിനു മുന്നോടിയായി ജോമോന് ബംഗളൂരു എലൈറ്റ് ഫുട്ബോള്‍ അക്കാഡമിയിയില്‍ പരിശീലനത്തിലാണ്. മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരങ്ങളായ നാമക്കുഴി സഹോദരിമാരുടെ സഹോദരനാണ് ജോമോന്.
മേവെള്ളൂര്‍ കെഎംഎച്ച്എസിലെ കായികാധ്യാപകനായ ജോമോന് ഏഴു വര്‍ഷത്തോളമായി വനിതാ ഫുട്ബോള്‍ പരിശീലന രംഗത്തുണ്ട്. മൂന്നു വര്‍ഷമായി സായ്യുടെ പരിശീലനകനാണ്. വിദേശത്ത് ഫുട്ബോളിൽ പരിശീലനം നേടുകയെന്നത് ജോമോന്റെ സ്വപ്നമായിരുന്നു. ഇതിലൂടെ വനിത ഫുട്ബോളിൽ നിരവധി സംഭാവന നൽകാനാകുമെന്നാണ് പ്രതീക്ഷകൾ. ജോമോൻ ശിക്ഷ്യർ ദേശീയ ടീമിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നുണ്ട്.
പരിശീലനത്തിനായി ജോമോന് അമേരിക്കയിലേക്ക്
12:37 AM Apr 21, 2018 | Deepika.com