ബാസ്കറ്റ്ബോൾ: കോ​ട്ട​യ​വും തൃ​ശൂ​രും സെ​മി​യി​ല്‍

12:37 AM Apr 21, 2018 | Deepika.com
പു​ന​ലൂ​ര്‍: 42-ാമ​ത് സം​സ്ഥാ​ന ജൂ​ണി​യ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ളി​ല്‍ ചാ​മ്പ്യ​ന്മാ​രാ​യ കോ​ട്ട​യ​ത്തി​ന്‍റെ ആ​ണ്‍കു​ട്ടി​ക​ളും തൃ​ശൂ​രി​ന്‍റെ പെ​ണ്‍കു​ട്ടി​ക​ളും സെ​മി​യി​ല്‍. തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ പെ​ണ്‍കു​ട്ടി​ക​ളും എ​റ​ണാ​കു​ള​ത്തി​ന്‍റെ ആ​ണ്‍കു​ട്ടി​ക​ളും സെ​മി​യി​ലെ​ത്തി​യി​ട്ടു​ണ്ട്.

ആ​ണ്‍കു​ട്ടി​ക​ളു​ടെ ആ​ദ്യ ക്വാ​ര്‍ട്ട​റി​ല്‍ കോ​ട്ട​യം അ​നാ​യാ​സ ജ​യ​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. 41-7ന് ​കോ​ട്ട​യ​ത്തി​ന്‍റെ കു​ട്ടി​ക​ള്‍ പാ​ല​ക്കാ​ടി​നെ ത​ക​ര്‍ത്ത​പ്പോ​ള്‍ എ​റ​ണാ​കു​ളം 69-65ന് ​ആ​ല​പ്പു​ഴ​യെ കീ​ഴ​ട​ക്കി. സെ​മി​യി​ല്‍ എ​റ​ണാ​കു​ള​മാ​ണ് കോ​ട്ട​യ​ത്തി​ന്‍റെ എ​തി​രാ​ളി​ക​ള്‍. പെ​ണ്‍കു​ട്ടി​ക​ളു​ടെ ക്വാ​ര്‍ട്ട​റി​ല്‍ തൃ​ശൂ​ര്‍ 47-23ന് ​കൊ​ല്ല​ത്തെ​യും തി​രു​വ​ന​ന്ത​പു​രം 52-12ന് ​പ​ത്ത​നം​തി​ട്ട​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.