മാഡ്രിഡ്: ലാ ലിഗയില്‍ അത്ലറ്റിക്കോ മാഡ്രിഡിന് റയല്‍ സോസിദാദിനെതിരേ വന്‍ തോല്‍വി. പകരക്കാരനായി ഇറങ്ങി രണ്ടു ഗോള്‍ നേടിയ യുവാന്മിയാണ് അത്ലറ്റിക്കോയുടെ 3-0ന്റെ തോല്‍വിക്കിടയാക്കിയത്.
നിലവിൽ അത്ലറ്റിക്കോ 71 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.27-ാം മിനിറ്റില്‍ അഡ്നാന് ജാനുസാജിന്റെ പാസില്‍ വില്യന് ജോസ് ആതിഥേയരെ മുന്നിലെത്തിച്ചു. 80-ാം മിനിറ്റില്‍ ജോസിന്റെ ബാക് ഹീല്‍ പാസില്‍ യുവാന്‍മി അത്ലറ്റിക്കോയ്ക്ക് പ്രഹരമേല്‍പ്പിച്ചു. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ യുവാന്‍മി അത്ലറ്റിക്കോയുടെ തോല്‍വി പൂര്‍ത്തിയാക്കി.
അത്ലറ്റിക്കോയ്ക്ക് തോല്‍വി
12:37 AM Apr 21, 2018 | Deepika.com