പൂന: കാവേദി നദീജല പ്രക്ഷോഭത്തെത്തുടർന്ന് ഹോംഗ്രൗണ്ട് പൂനയിലേക്ക് പറിച്ചുനടപ്പെട്ട ചെന്നൈ സൂപ്പർ കിംഗ്സിന് മറ്റൊരു തിരിച്ചടി. ക്യാപ്റ്റൻ എം.എസ്. ധോണിക്ക് പരിക്കേറ്റതാണ് സൂപ്പർ കിംഗ്സിനെ ആശങ്കയിലാക്കുന്നത്. പരിക്കിനെത്തുടർന്ന് കഴിഞ്ഞ ദിവസം ധോണി പരിശീലനത്തിനിറങ്ങിയിരുന്നില്ല. പഞ്ചാബ് കിംഗ്സ് ഇലവനെതിരായ മത്സരത്തിനിടെയാണ് ധോണിക്ക് നടുവിനു പരിക്കേറ്റത്.
ഇന്ന് രാജസ്ഥാൻ റോയൽസിനെതിരേ ചെന്നൈ ഇറങ്ങും. കളത്തിലിറങ്ങിയാലും ധോണി വിക്കറ്റിനു പിന്നിൽ ഉണ്ടാകാനിടയില്ലെന്നാണ് ചില സൂചനകൾ. അന്പാട്ടി റായിഡുവോ എൻ. ജഗദീശനോ ധോണിക്ക് പകരം വിക്കറ്റ് കീപ്പറായേക്കും. സുരേഷ് റെയ്ന പരിക്ക് ഭേദമായി പരിശീലനം നടത്തിയത് ടീമിന് ആശ്വാസമാണ്.
ധോണി പരിശീലനത്തിനിറങ്ങിയില്ല
02:00 AM Apr 20, 2018 | Deepika.com