വംശീയാധിക്ഷേപം: ഫിഫ തള്ളി
02:00 AM Apr 20, 2018 | Deepika.com
മാഞ്ചസ്റ്റർ: ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പ് ഫുട്ബോളിനിടെ വംശീയാധിക്ഷേപമുണ്ടായെന്ന എഫ്എയുടെ (ദ ഫുട്ബോൾ അസോസിയേഷൻ) വാദം ഫിഫ തള്ളി. ആവശ്യമായ തെളിവുകൾ ഇല്ലെന്നകാരണത്താലാണ് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്റെ വാദം തള്ളിയത്.