ബാസ്കറ്റ്: ക്വാർട്ടർ ഇന്ന്
02:00 AM Apr 20, 2018 | Deepika.com
പുനലൂർ: 42-ാമത് സംസ്ഥാന ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ് ക്വാർട്ടർ ഫൈനൽ ഇന്ന്. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ നിലവിലെ ചാന്പ്യന്മാരായ കോട്ടയം, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, ഇടുക്കി, പാലക്കാട് തുടങ്ങിയ ടീമുകൾ ക്വാർട്ടറിൽ ഇടംപിടിച്ചു. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ തൃശൂർ, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, കാസർഗോഡ് ടീമുകളും അവസാന എട്ടിൽ ഇടംകണ്ടെത്തി.