ന്യൂഡൽഹി: സുപ്രീംകോടതിയുടെ ഒൗദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട നിലയിൽ. ജഡ്ജി ബി.എച്ച്. ലോയ കേസിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിയതിന് പിന്നാലെയാണിതു ശ്രദ്ധയിൽപ്പെട്ടത്. ബ്രസീലിൽ നിന്നുള്ള ഹാക്കർമാരാണ് വെബ്സൈറ്റ് പ്രവർത്തനരഹിതമാക്കിയതെന്നാണ് റിപ്പോർട്ട്.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് അടക്കമുള്ളവ ഹാക്ക് ചെയ്തു രണ്ടാഴ്ച പിന്നിടുന്നതിനിടെയാണു പരമോന്നത നീതിപീഠത്തിന്റെ വെബ്സൈറ്റും പ്രവർത്തനരഹിതമായത്. ഇന്നലെ ഉച്ചയോടെ സൈറ്റ് ഇപ്പോൾ ലഭ്യമല്ല’ എന്ന അറിയിപ്പ് കണ്ടതോടെയോടെയാണ് ഹാക്കിംഗ് ശ്രദ്ധയിൽപ്പെട്ടത്. ഡൽഹി പോലീസിന്റെ ഐടി വിഭാഗം അന്വേഷണം ആരംഭിച്ചു.