ജയ്പുർ: രാജസ്ഥാനിൽ ആൽവാരിലെ മുണ്ട്വാറിലെ സിറ്റിംഗ് ബിജെപി എംഎൽഎ ധരംപാൽ(64) അന്തരിച്ചു. കരൾരോഗത്തെത്തുടർന്ന് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ജാട് ബെഹ്റോറിലെ തറവാട്ടു വീട്ടിൽ നടത്തി.
മുണ്ട്വാറിലെ മണ്ഡലത്തിൽനിന്നു മൂന്നുതവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ധരംപാലിന്റെ നിര്യാണം ബിജെപിക്കു വലിയ നഷ്ടമാണെന്നു മുഖ്യമന്ത്രി വസുന്ധരരാജ ട്വീറ്റ് ചെയ്തു.