നാഗ്പൂർ: നാഗ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്(ഐഐഎം) കാമ്പസ് ഉദ്യോഗ നിയമനത്തിൽ മലയാളി വിദ്യാർഥിക്ക് 19 ലക്ഷം രൂപയുടെ ശമ്പള പാക്കേജിൽ ജോലി. കൊല്ലം സ്വദേശിയായ ജസ്റ്റിൻ ഫെർണാണ്ടസ്(27) ആണ് ജോലി നേടിയത്.
ഹൈദരാബാദ് ആസ്ഥാനമാക്കിയ വാല്യൂ ലാബ് കമ്പനിയിൽ അസോസിയേറ്റ് ഡയറക്ടറായാണു ജസ്റ്റിനെ നിയമിച്ചത്. നാഗ്പൂരിലെ ഐഐഎം വിദ്യാർഥിക്കു ലഭിക്കുന്ന ഏറ്റവും ഉയർന്ന ശമ്പള വാഗ്ദാനമാണിത്.തിരുവനന്തപുരത്തെ ഗവ.കോളജ് ഓഫ് എൻജിനിയറിംഗിൽനിന്ന് ബിടെക് പഠനം കഴിഞ്ഞ ശേഷമാണ് ജസ്റ്റിൻ ഐഐഎമ്മിൽ ചേരുന്നത്.
തയ്യൽതൊഴിലാളിയുടെ മകനായ ജസ്റ്റിൻ അനേകം പ്രതിസന്ധികളെ തരണം ചെയ്താണു പഠനം പൂർത്തിയാക്കിയത്.