വാഷിംഗ്ടൺ ഡിസി: യുഎസ് സെനറ്റിൽ കുഞ്ഞുങ്ങൾക്ക് പ്രവേശനം നിഷേധിക്കുന്ന നിയമം ഭേദഗതി ചെയ്തു. കഴിഞ്ഞമാസം പ്രസവിച്ച സെനറ്റർ റ്റാമി ഡക്വർത്തിനുവേണ്ടിയാണ് നിയമം മാറ്റിയെഴുതിയത്.
സെനറ്ററായിരിക്കേ പ്രസവിക്കുന്ന ആദ്യയാളാണ് റ്റാമി. അമ്മയെന്ന ഉത്തരവാദിത്വവും സെനറ്ററുടെ ജോലിയും നിർവഹിക്കണമെന്നും അതിനായി നിയമത്തിൽ മാറ്റം വരുത്തണമെന്നുമുള്ള റ്റാമിയുടെ അപേക്ഷ സെനറ്റ് അംഗീകരിക്കുകയായിരുന്നു.