സെൻട്രൽ എക്സൈസിനു തോൽവി
01:47 AM Apr 19, 2018 | Deepika.com
കൊച്ചി: കേരള പ്രീമിയർ ലീഗിൽ സെൻട്രൽ എക്സൈസിനു മൂന്നാം തോൽവി. എറണാകുളം അംബേദ്ക്കർ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഹോം മത്സരത്തിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കു കോഴിക്കോട് ക്വാർട്സ് സോക്കർ ക്ലബിനോടാണു സെൻട്രൽ എക്സൈസ് തോറ്റത്. ബി ഗ്രൂപ്പിൽ എക്സൈസിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കുശേഷമായിരുന്നു മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്.