മുഹമ്മദ് ഷമിയെ ചോദ്യം ചെയ്തു
01:47 AM Apr 19, 2018 | Deepika.com
കോല്‍ക്കത്ത: ഗാര്‍ഹിക പീഡനക്കേസില്‍ അന്വേഷണം നേരിടുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയെയും സഹോദരന് ഹസീബ് അഹമ്മദിനെയും കോല്‍ക്കത്ത പോലീസ് ചോദ്യം ചെയ്തു. ഷമിയുടെ ഭാര്യ ഹസിന് ജഹാനാണ് അദ്ദേഹത്തിനും സഹോദരനുമെതിരേ പീഡനത്തിനു പരാതി നല്‍കിയത്. കോല്‍ക്കത്ത പോലീസ് ആസ്ഥാനമായ ലാല്‍ ബസാറില്‍ ഉച്ചകഴിഞ്ഞ് രണ്ടുമണിക്കായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ മൂന്നു മണിക്കൂര്‍ നീണ്ടു.