ലണ്ടൻ: ഔദ്യോഗിക സന്ദർശനത്തിനു ബ്രിട്ടനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അതിശക്തമായ പ്രതിഷേധം. കഠുവ, ഉന്നാവോ മാനഭംഗക്കേസുകൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുമായി കൂടിക്കാഴ്ചയ്ക്ക് മോദി എത്തിയപ്പോഴായിരുന്നു പ്രതിഷേധം. പ്രധാനമന്ത്രിയുടെ വസതിക്കും പാർലമെന്റിനും സമീപം പ്രതിഷേധം അരങ്ങേറി.
‘മോദി തിരിച്ചു പോകൂ’, ‘ഞങ്ങൾ മോദിക്കെതിരാണ് ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ രേഖപ്പെടുത്തിയ പ്ലക്കാർഡുകളുമായിട്ടായിരുന്നു പ്രതിഷേധം.