മുംബൈ: പ്രമുഖ സിനിമാസംവിധായകനും അനിമേഷൻ ഹ്രസ്വചിത്രങ്ങളായ ഖരോംദ്, ഏക് അനേക് ഏക്ത എന്നിവയുടെ സംവിധായകനുമായ ഭീംസെയ്ൻ ഖുരാന(81)അന്തരിച്ചു. മൂത്രാശയസംബന്ധമായ അസുഖത്തെത്തുടർന്ന് ജൂഹു ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ദൂരദർശന്റെ സുവർണകാലഘട്ടത്തിൽ ടെലിവിഷൻ സീരിയലുകളിലൂം ചലച്ചിത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്ത ബഹുമുഖപ്രതിഭയായിരുന്നു ഭീംസെയ്ൻ.
1936ൽ പാക്കിസ്ഥാനിലെ മുൾട്ടാനിലായിരുന്നു ഭീംസെയിന്റെ ജനനം. ലക്നോ യൂണിവേഴ്സിറ്റിയിൽനിന്നു ഫൈൻ ആർട്സ് ആൻഡ് ക്ലാസിക്കൽ മ്യൂസിക്കിൽ ഡിപ്ലോമ നേടി മുംബൈയിലെ മൂൺലിറ്റ് ഫിലിംസ് ഡിവിഷനിൽ ബാക്ഗ്രൗണ്ട് പെയിന്ററായി ജോലിക്കു കയറിയ ഭീംസെയ്ൻ, 1970 ൽ അനിമേഷൻ ഹ്രസ്വചിത്രമായ ദ ക്ലൈംബ് നിർമിച്ചു.
കംപ്യൂട്ടറിന്റെ സഹായത്തോടെ ഭീംസെയ്ൻ 1991ൽ ലോക് ഗാഥ എന്ന അനിമേഷൻ സീരിയൽ നിർമിച്ചു. 1994-95 വർഷങ്ങളിൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത ഇന്ത്യയിലെ ഏറ്റവും വലിയ ത്രിമാന അനിമേഷൻ സീരിയൽ വർത്തമാൻ ഭീംസെയിന്റെ ആശയമായിരുന്നു. ഭാര്യ: നീലം. മക്കൾ: ഹിമാംശു, കിരീട് ഖുരാന.