ന്യൂഡൽഹി: ബാങ്ക് തട്ടിപ്പുകളെപ്പറ്റി റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിൽനിന്നു പാർലമെന്റിന്റെ ധനകാര്യ സ്ഥിരം കമ്മിറ്റി വിശദീകരണം തേടും. കോൺഗ്രസ് നേതാവ് വീരപ്പ മൊയ്ലി അധ്യക്ഷനായ സമിതി മേയ് 17-നു ഹാജരാകാനാണ് പട്ടേലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ധനമന്ത്രാലയത്തിലെ സെക്രട്ടറി രാജീവ് കുമാറിൽനിന്നു സമിതി വിശദീകരണം തേടിയിരുന്നു.
ബാങ്കിംഗിന്റെ നിയന്ത്രണച്ചുമതലയുള്ള റിസർവ് ബാങ്ക് ആ ദൗത്യത്തിൽ പരാജയപ്പെട്ടോ എന്ന സംശയം സമിതിയിലെ ബിജെപി അംഗങ്ങൾ അടക്കം ഉന്നയിച്ച സാഹചര്യത്തിലാണു ഗവർണറെ വിളിച്ചുവരുത്തുന്നത്.