സ്റ്റോക്ക്ഹോം: പ്രതിരോധ, സുരക്ഷാ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഇന്ത്യയും സ്വീഡനും ധാരണയായി. സ്വീഡൻ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റീഫൻ ലോഫ്വേനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണു ധാരണയായത്. ഇന്ത്യയുടെ വികസനമുന്നേറ്റത്തിൽ സ്വീഡന്റെ പങ്കാളിത്തത്തെക്കുറിച്ചായിരുന്നു ചർച്ചയെന്ന് സ്വീഡിഷ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സംയുക്ത പ്രസ്താവനയിൽ മോദി പറഞ്ഞു.