ന്യൂഡൽഹി: എസ്സി, എസ്ടി നിയമത്തിലെ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നാലു സംസ്ഥാനങ്ങൾകൂടി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളും തമിഴ്നാടുമാണു സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കേന്ദ്രവും കേരളമടക്കം ഏതാനും സംസ്ഥാനങ്ങൾ അടക്കം നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
എസ്സി, എസ്ടി നിയമം ദുരുപയോഗം ചെയ്യുന്നതു വിലക്കി സുപ്രീംകോടതി അടുത്തിടെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരേ രാജ്യത്തെ ദളിത് സംഘടനകളുടെ നേതൃത്വത്തിൽ വൻ പ്രക്ഷോഭമാണ് അരങ്ങേറിയത്. ഈ സാഹചര്യത്തിലാണ് ബിജെപി നേതൃത്വം സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്.