മുംബൈ: മഹാരാഷ്ട്രയിൽ ജുഡീഷൽ കസ്റ്റഡിയിലായിരുന്ന എൻസിപി കൗൺസിലർ ഹൃദയാഘാതം മൂലം മരിച്ചു. കൈലാസ് ഗിരാവാലെ(55) ആണ് പൂനയിലെ സസൂൺ ആശുപത്രിയിൽ മരിച്ചത്.
അഹമ്മദ്നഗർ പോലീസ് സൂപ്രണ്ടിന്റെ ഓഫീസ് ആക്രമിച്ച കേസിൽ അറസ്റ്റിലായിരുന്ന കൈലാസിനെ നെഞ്ചുവേദനയെത്തുടർന്ന് ഞായറാഴ്ചയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അഹമ്മദ്നഗർ നഗരസഭാ കൗൺസിലറായ കൈലാസ് എൻസിപി എംഎൽഎ സംഗ്രാം ജഗ്താപിന്റെ ഉറ്റ അനുയായി ആണ്. ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ഓഫീസ് ആക്രമിച്ച കേസിൽ സംഗ്രാം ജഗ്താപിനെയും അറസ്റ്റ് ചെയ്തിരുന്നു. രണ്ടു പ്രാദേശിക ശിവസേന നേതാക്കൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് എംഎൽഎയെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്നായിരുന്നു പോലീസ് സൂപ്രണ്ടിന്റെ ഓഫീസിനു നേരേ ആക്രമണമുണ്ടായത്.