ഭുവനേശ്വർ: മിക്കുവിന്റെ ഹാട്രിക്കിന്റെ കരുത്തിൽ ഇന്ത്യൻ സൂപ്പർ കപ്പ് ഫുട്ബോൾ സെമിയിൽ ബംഗളൂരു എഫ്സി 4-2ന് മോഹൻ ബഗാനെ തകർത്ത് ഫൈനലിൽ. ഫൈനലിൽ ഈസ്റ്റ് ബംഗാളാണ് ബംഗളൂരുവിന്റെ എതിരാളി. വെള്ളിയാഴ്ചയാണ് ഫൈനൽ.
ഒരു ഗോളിനു പിന്നിട്ടു നിന്നശേഷമായിരുന്നു ബംഗളൂരുവിന്റെ ജയം. നിഷു കുമാർ ചുവപ്പുകാർഡ് കണ്ട് പുറത്താകുകകൂടി ചെയ്തതോടെ ബംഗളൂരു പത്ത് പേരായി ചുരുങ്ങി.
42-ാം മിനിറ്റിൽ പെറിക് ദിപാന്ദ്രയിലൂടെ മോഹൻ ബഗാൻ മുന്നിൽ കടന്നു. എന്നാൽ, 62, 65, 88 (പെനാൽറ്റി) മിനിറ്റുകളിൽ മിക്കു ലക്ഷ്യംകണ്ടതോടെ ബഗാന്റെ പ്രതീക്ഷകൾ അസ്തമിച്ചു. 90+1ാം മിനിറ്റിൽ സുനിൽ ഛേത്രി ബംഗളൂരുവിന്റെ നാലാം ഗോൾ നേടി. എന്നാൽ, രണ്ട് മിനിറ്റിനുശേഷം ദിപാന്ദ്ര ഒരു ഗോൾകൂടി നേടി ബഗാന്റെ പരാജയഭാരം 4-2 ആക്കി കുറച്ചു.
മിക്കു ഹാട്രിക്കിൽ ബംഗളൂരു
12:44 AM Apr 18, 2018 | Deepika.com