റോഹ്തക്: ഹരിയാനയിൽ അഴുക്കുംചാലിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. റോത്തക്കിലെ തിതോളി ഗ്രാമത്തിൽ ചാക്കിൽ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഒന്പതുവയസു പ്രായമുള്ള പെൺകുട്ടിയുടെ മൃതദേഹമാണു കണ്ടെത്തിയത്. അഞ്ചു ദിവസം മുന്പാകാം പെണ്കുട്ടി കൊല്ലപ്പെട്ടതെന്നു പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.