ലക്നോ: ഉന്നാവോ മാനഭംഗക്കേസിൽ അറസ്റ്റിലായ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗറിനെ നാർക്കോ പരിശോധനയ്ക്കു വിധേയനാക്കാൻ സിബിഐ കോടതിൽ അപേക്ഷ സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് എംഎൽഎ വ്യക്തമായി മറുപടി നല്‍കുന്നില്ലെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. സെൻഗറിനെ ഈയാഴ്ച നുണപരിശോധനയ്ക്കു വിധേയനാക്കണമെന്നാവശ്യപ്പെട്ടാണ് സിബിഐ കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.