യുവന്റസിനു ജയം
12:17 AM Apr 17, 2018 | Deepika.com
ടുറിൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ യുവന്റസിനു ജയം. സാംപ്ഡോറിയയ്ക്കെതിരേ നേടിയ 3-0ന്റെ ജയത്തോടെ യുവന്റസ് ഒന്നാം സ്ഥാനത്തുള്ള ലീഡ് ഉയർത്തി. യുവന്റസ് തുടർച്ചയായ ഏഴാം കിരീടത്തോട് അടുക്കുകയാണ്. മരിയോ മാൻസുകിച്ച് (45-ാം മിനിറ്റ്), ബെനഡിക്ട് ഹോവെഡെസ് (60-ാം മിനിറ്റ്), സമി ഖദീര (75-ാം മിനിറ്റ്) എന്നിവരാണ് ഗോൾ നേടിയത്.