ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമനം സംബന്ധിച്ചു കേന്ദ്രസർക്കാരിനെതിരേ രൂക്ഷ വിമർശനം ഉയർന്നതിനും കേസുകൾ വീതംവയ്ക്കുന്നതിൽ അഭിപ്രായ വ്യത്യാസം ഉയർന്നതിനും പിന്നാലെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ജസ്റ്റീസുമാരായ കുര്യൻ ജോസഫ്, രഞ്ജൻ ഗോഗോയി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച കൊളീജിയം തീരുമാനത്തിനു സർക്കാർ മുഖം തിരിച്ചു നിൽക്കുന്നതിനെതിരേ ജസ്റ്റീസുമാരായ കുര്യൻ ജോസഫും ജെ. ചെലമേശ്വറും ചീഫ് ജസ്റ്റീസിനു കത്തെഴുതിയിരുന്നു. ഈ വിഷയത്തിലുള്ള ആശങ്കകൾ പരി ശോധിക്കാമെന്ന് ഇരുവർക്കും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഉറപ്പു നൽകിയതായാണു വിവരം.