അമേത്തി: ഉത്തർപ്രദേശിലെ അമേത്തിയിൽ ഗർഭിണിയെ നാലംഗസംഘം മാനഭംഗത്തിനിരയാക്കി.
മോഹൻഗഞ്ചിൽ വെള്ളിയാഴ്ചയാണു സംഭവം. തിലോയിയിലെ ചികിത്സാകേന്ദ്രത്തിലേക്കുപോയ മുപ്പത്തഞ്ചുകാരിയെ റായ്ബറേലി-ഫൈസാബാദ് റോഡിലെ ഹസ്വയിൽ നാലംഗ സംഘം ആക്രമിക്കുകയായിരുന്നു. ബോധരഹിതയായ സ്ത്രീയെ ഉപേക്ഷിച്ച് അക്രമികൾ രക്ഷപ്പെടുകയും ചെയ്തു.ഗ്രാമവാസികൾ വിവരമറിച്ചതിനെത്തുടർന്ന് എത്തിയ പോലീസാണ് ഇവരെ ആശുപത്രിയിലേക്കു മാറ്റിയത്. സംഭവത്തെക്കുറിച്ചു പോലീസ് വിശദമായ അന്വേഷണം തുടങ്ങി.
ആക്രമണത്തിനിരയായ സ്ത്രീയുടെ ബന്ധുക്കളുമായി പോലീസ് എസ്പി കെ.കെ. ഗലോട്ട് കൂടിക്കാഴ്ച നടത്തി. മാനഭംഗപ്പെടുത്തിയ നാലു പേരെയും തിരിച്ചറിയാമെന്നു സ്ത്രീ അന്വേഷണ സംഘത്തോടു പറഞ്ഞിട്ടുണ്ട്. ബോധരഹിതയാകും മുന്പ് രണ്ടുപേർ രക്ഷപ്പെട്ടുവെന്നും ഇവർ പറഞ്ഞു.