അ​വ​സാ​ന പ​ന്തി​ൽ മും​ബൈ വീ​ണ്ടും തോ​റ്റു

01:58 AM Apr 15, 2018 | Deepika.com
മും​​ബൈ: ഐപിഎലിൽ അ​​വ​​സാ​​ന പ​​ന്ത് വ​​രെ ആ​​വേ​​ശം നി​​റ​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ൽ മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​നെ ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സ് ഏ​ഴു വി​ക്ക​റ്റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി. മും​​ബൈ​​യു​​ടെ ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ങ്ങ​​ളി​​ലെ​​ല്ലാം ഫ​​ലം നി​​ർ​​ണ​​യി​​ച്ച​​ത് അ​​വ​​സാ​​ന പ​​ന്തി​​ലാ​​യി​​രു​​ന്നു. നി​​ല​​വി​​ലെ ചാ​​ന്പ്യ​​ൻ​​മാ​​രു​​ടെ തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാ​​മ​​ത്തെ തോ​​ൽ​​വി​​യാ​​ണ്. മും​​ബൈ ഉ​​യ​​ർ​​ത്തി​​യ 195 റ​​ണ്‍​സി​​ന്‍റെ ല​​ക്ഷ്യം അ​​വ​​സാ​​ന പ​​ന്തി​​ൽ സിം​​ഗി​​ളി​ലൂ​ടെ ജേ​​സ​​ണ്‍ റോ​​യ് ഡൽഹിക്കായി നേ​​ടി​​യെ​​ടു​​ത്തു. 53 പ​​ന്ത് നേ​​രി​​ട്ട് 91 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​നി​​ന്ന റോ​​യി​​യാ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ചും.

ടോ​​സ് നേ​​ടി​​യ ഡ​​ൽ​​ഹി മും​​ബൈ​​യെ ബാ​​റ്റിം​​ഗി​​നു വി​​ടു​​ക​​യാ​​യി​​രു​​ന്നു. സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വ് (32 പ​​ന്തി​​ൽ 53), ഇ​​വാ​​ൻ ലൂ​​യി​​സ് (28 പ​​ന്തി​​ൽ 48), ഇ​​ഷാ​​ൻ കി​​ഷ​​ൻ (23 പ​​ന്തി​​ൽ 44) എ​​ന്നി​​വ​​രു​​ടെ പ്ര​​ക​​ട​​ന​​മാ​​ണ് മും​​ബൈ​​യെ ഏ​​ഴി​​ന് 194 റ​​ണ്‍​സി​​ലെ​​ത്തി​​ച്ച​​ത്. മും​​ബൈ​​യു​​ടെ ആ​​ദ്യ വി​​ക്ക​​റ്റ് ന​​ഷ്ട​​മാ​​കു​​ന്പോ​​ൾ സ്കോ​​ർ 102ലെ​​ത്തി​​യി​​രു​​ന്നു.

ഡ​​ൽ​​ഹി​​യു​​ടെ സ്കോ​​ർ 50ലെ​​ത്തി​​യ​​പ്പോ​​ൾ നാ​​യ​​ക​​ൻ ഗൗ​​തം ഗം​​ഭീ​​ർ (16 പ​​ന്തി​​ൽ 15) പു​​റ​​ത്താ​​യി. പി​​ന്നീ​​ടെ​​ത്തി​​യവ​​ർ റോ​​യി​​ക്കൊ​​പ്പം ന​​ട​​ത്തി​​യ പ്ര​​ക​​ട​​ന​​മാ​​ണ് വി​​ജ​​യ​​ത്തി​​ലെ​​ത്തി​​ച്ച​​ത്. ശ്രേ​​യ​​സ് അ​​യ്യ​​ർ (20 പ​​ന്തി​​ൽ 27 നോ​​ട്ടൗ​​ട്ട്), ഗ്ലെ​​ൻ മാ​​ക്സ്‌​വെ​​ൽ ( ആ​റ് പ​​ന്തി​​ൽ 13) എ​​ന്നി​​വ​​രും പ്ര​​ക​​ട​​നം മി​​ക​​ച്ച​​താ​​ക്കി.